വിഷ്ണു പുരാണം പറയുന്നത് നമുക്ക്ശ്രദ്ധിക്കാം.-
പുരുഷേണ പരഃ പുമാന്
വിഷ്ണു രാരാദ്ധ്യേേത,പന്ഥാഃ
നാന്യസ്തത്തോഷഹേതുക്
(അംശം 3 അ.8.ശ്ലോകം 9) മനുഷ്യന് വര്‍ണ്ണാശ്രമങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ പരമ പുരുഷനായ വിഷ്ണു സന്തോഷിക്കുന്നു; ആരാധിക്കപ്പെടുന്നു. ഭഗവാന്റെ സന്തോഷത്തിന് വേറെ വഴിയില്ല
ഭഗവാന്റെ പ്രസാദത്തിന്റെ പ്രത്യക്ഷ രൂപമാണ്
യജ്ഞശിഷ്ടം
ബ്രാഹ്മണന്റെ വേദാദ്ധ്യയന യജ്ഞത്തിന്റെ പ്രസാദമാണ് പരമ്പരയാനമുക്ക് കിട്ടിയിട്ടുള്ള വിജ്ഞാന സമുച്ചയം. അവയുടെ സാദ്ധ്യായത്തിലൂടെ സമൂഹത്തില്‍ യജ്ഞസംസ്കാരം നിലനിര്‍ത്തുക തന്നെയാണ് യജ്ഞശിഷ്ടം. ധാര്‍മ്മികനായ ക്ഷത്രിയന്റെ സദ്ഭരണമെന്ന യജ്ഞത്തിന്റെ പ്രസാദം ഈ ഭാരത ഭൂമിയില്‍ ഒരേപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി നിലനില്ക്കുന്നു.
നമ്മള് ആ തുടര്‍ച്ച മുന്നോട്ടു കൊണ്ടു പോവുകയാണ് യജ്ഞ പ്രസാദം. വൈശ്യരുടെ കൃഷി ഗോരക്ഷ മുതലായവയുടെ പോഷണം യജ്ഞശിഷ്ടം ശൂദ്രന്റെ പരിചരണ യജ്ഞത്തിന്റെ അവശിഷ്ടമാണ്. ഭൗതികജീവിതത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും വീണ്ടും അവയെ വളര്‍ത്തിക്കൊണ്ട് നമുക്ക് യജ്ഞ ശിഷിഷ്ടം സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: