മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് വളരെയേറെ നേരിയ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്. സിപിഎമ്മുകാര്‍ മുന്‍പ് ചെയ്തിരുന്നതുപോലെ ഇക്കുറിയും ഇടതുപക്ഷം മുസഌം ലീഗ് സ്ഥാനാര്‍ഥി പി.ബി. അബ്ദുള്‍ റസാക്കിന് മറിച്ചുകുത്തിയതാണ് തോല്‍വിക്ക് പ്രധാനകാരണം.
സിപിഎം കേന്ദ്രമായ എന്മകജെയിലാണ് ക്രോസ് വോട്ടിങ് നടന്നത്. റസാക്കിന് 56870 വോട്ട് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56781 വോട്ട് ലഭിച്ചു. സിപിഎമ്മിന്റെ സി.എച്ച്. കുഞ്ഞമ്പുവിന് 42565 വോട്ടേ കിട്ടിയുള്ളു. ഇത് വോട്ട് മറിക്കലിലേക്കാണ് വിരല്ചൂണ്ടുവന്നത്.
കെ. സുരേന്ദ്രന്റേതിന് സാമ്യമുള്ള കെ. സുന്ദര എന്ന അപരന് നാനൂറിലേറെ വോട്ട് നേടിയതാണ് മറ്റൊരു പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: