ഇടുക്കി: തോട്ടം തൊഴിലാളി സമരത്തിലൂടെ ശ്രദ്ധേയരായ പെമ്പിളൈ ഒരുമൈക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ. രാജേശ്വരിക്ക് ലഭിച്ചത് 650 വോട്ടുകളാണ്.
മണ്ഡലത്തില്‍ നോട്ടയ്ക്ക് 921 വോട്ടുകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദേവികുളം ഡിവിഷനില്‍ നിന്നു മത്സരിച്ച പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥിക്ക് 8000 വോട്ടുകള്‍ ലഭിച്ചിരുന്നു. പിന്നീട് ഈ സംഘടനയെ കത്തോലിക്ക കോണ്‍ഗ്രസ് വരുതിയിലാക്കിയതോടെ ബഹൂഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുകയായിരുന്നു. ഇതോടെ പെമ്പിളൈ ഒരുമൈയുടെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: