എ.ഡി. ഉണ്ണികൃഷ്ണന്‍ ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ ആര്‍.രഘുരാജ്‌ സെക്രട്ടറി

Monday 4 July 2011 11:07 pm IST

കൊച്ചി: ബിഎംഎസ്‌ എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ബിഎംഎസ്‌ എറണാകുളം ജില്ലാ പ്രസിഡന്റായി എ.ഡി.ഉണ്ണികൃഷ്ണനെയും ജില്ലാ സെക്രട്ടറിയായി ആര്‍.രഘുരാജിനെയും തെരഞ്ഞെടുത്തു. വൈപ്പിന്‍ മേഖലാ സെക്രട്ടറി, എറണാകുളം ജില്ലാ നിര്‍മാണ തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി, ബിഎംഎസ്‌ എറണാകുളം ജില്ലാ ജോയിന്റ്‌ സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എ.ഡി.ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി പൂര്‍ണ സമയ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകനാണ്‌. കൊച്ചിന്‍ പോര്‍ട്ട്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി, കൊച്ചിന്‍ മേഖലാ സെക്രട്ടറി, എറണാകുളം ജില്ലാ മോട്ടോര്‍ തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി, ബിഎംഎസ്‌ എറണാകുളം ജില്ലാ ട്രഷറര്‍ തുടങ്ങിയ ചുമതല വഹിച്ചിരുന്നു. ആര്‍.രഘുരാജ്‌ പൂര്‍ണസമയ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനാണ്‌. ജില്ലാ വൈസ്‌ പ്രസിഡന്റുമാരായി എം.എം.രമേശ്‌, പി.ആര്‍.ഉണ്ണികൃഷ്ണന്‍ (കോതമംഗലം), വി.വി.പ്രകാശന്‍ (കളമശ്ശേരി), അഡ്വ.കെ.സി.മുരളീധരന്‍ (പെരുമ്പാവൂര്‍), ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ പി.എസ്‌.വേണുഗോപാല്‍ (പെരുമ്പാവൂര്‍), കെ.എ.പ്രഭാകരന്‍(ആലുവ), കെ.എസ്‌.അനില്‍കുമാര്‍ (എറണാകുളം), സി.എസ്‌.സുനില്‍ (പറവൂര്‍), വി.ജി.പത്മജം (കൊച്ചിന്‍ പോര്‍ട്ട്‌ യൂണിയന്‍), ഖജാന്‍ജി കെ.വി.മധുകുമാര്‍ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു