ചാരുംമൂട്: കൃഷ്ണപുരം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി ശ്രീകുമാറിനെ തോല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സീറ്റു മോഹിയായിരുന്ന സഹപ്രവര്ത്തകന് അടുപ്പക്കാര്‍ക്ക് ഫോണ്‍ ചെയ്തതിന്റെ ഫോണ്‍ ശബ്ദ സന്ദേശം പുറത്തായി. നാല് വോട്ടര്‍മാരുള്ള ഒരു വീട്ടിലെ വീട്ടമ്മയോടാണ് ഇദ്ദേഹം കെ.പി ശ്രീകുമാറി തോല്പ്പിക്കണമെന്നാവശ്യപ്പെട്ടത്. ശബ്ദ സന്ദേശം പുറത്തായതിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥി കെപിസിസി പ്രസിഡന്റിനടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്കി.അതേസമയം ആരോപണ വിധേയനായ നേതാവ് ഇതിനെപ്പറ്റി പ്രതികരിക്കുവാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: