തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. ആഭ്യന്തര, പൊതുഭരണ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൈകാര്യം ചെയ്യും.
ധനകാര്യ വകുപ്പ് മുന്‍ ധനകാര്യമന്ത്രി കൂടിയായ ഡോ. തോമസ് ഐസക്കിന് തന്നെയാണ്. ഇ.പി. ജയരാജന്(വ്യവസായം), എ.കെ.ബാലന് (തദ്ദേശഭരണം, പട്ടികജാതിവര്‍ഗ, പിന്നാക്ക ക്ഷേമം), കെ.കെ. ശൈലജ(ആരോഗ്യം), ജി.സുധാകരന് (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന് (വൈദ്യുതി), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ജെ.മേഴ്സിക്കുട്ടി അമ്മ (തുറമുഖം, ഫിഷറീസ്), ടി.പി. രാമകൃഷ്ണന് (എക്സൈസ്, തൊഴില്‍). കെ.ടി.ജലീല്‍ (ടൂറിംസം), എ.സി.മൊയ്തീന് (സഹകരണം) എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.
ബുധനാഴ്ച്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: