പര്‍ജ്ജന്യം യജ്ഞാദ് ഭവതി-മഴ യജ്ഞാനുഷ്ഠാനം കൊണ്ട് ഉണ്ടാവുന്നു. ഇതെങ്ങനെ വിശ്വസിക്കും. ?
സംഗീതം ആലപിച്ച് മഴപെയ്യിപ്പിച്ചതായും രോഗം മാറ്റിയതായും ഐതിഹ്യങ്ങള്‍ കേട്ടിട്ടുണ്ട്. ഇതൊന്നും വിശ്വസിക്കാന്‍ തീരെ വയ്യ. നമ്മുടെ യുക്തിക്ക് നിരക്കുന്നതല്ല- ഇപ്പോഴിതാ നാട്ടില്‍ മഴകിട്ടാത്തതു മൂലം വെയിലിന്റെ കഠിന താപം കൊണ്ട് ആളുകള്‍ മരിക്കുന്നു. മഴപെയ്യാതിരിക്കുന്നതിന്റെ നിദാനം എന്താണ്? (നിദാനം എന്നാല്‍ ആദികാരണം എന്നര്‍ത്ഥം) ആധുനിക ശാസ്ത്രജ്ഞന്മാര് ഒന്നും പറയുന്നില്ല. നമുക്ക് ഗീതയെ തന്നെ ആശ്രയിക്കാം. ഭഗവാന് ഒമ്പതാം അദ്ധ്യായം 19-ാം ശ്ലോകത്തില്‍ പറയുന്നു. ” തപാമ്യഹ,മഹം വര്‍ഷം
നിഗൃഹ്ണാ മ്യുത്സൃജാമി ച”
അഹം തപാമിഃ ഞാനാണ് പ്രപഞ്ചത്തിന് ചൂട്
നല്‍കുന്നത്. എന്റെ അംശമായ സൂര്യനെയാണ് ആ ജോലി ഏല്‍പ്പിച്ചിട്ടുള്ളതെങ്കിലും ഞാനാണ് ചൂട് വര്‍ദ്ധിപ്പിക്കാന്‍ ആജ്ഞ കൊടുക്കുന്നത്. അഹം വര്‍ഷം ഉത്സൃജാമി ഞാനാണ് മഴപെയ്യിപ്പിക്കുന്നത്. ഇന്ദ്രനെയാണ് ആജോലി ഏല്‍പ്പിച്ചിട്ടുള്ളതെങ്കിലും ഞാനാണ് ഈ കൃഷ്ണനാണ്-ആജ്ഞകൊടുക്കുന്നത്) മഴപെയ്യുന്നതിന്റേയും പെയ്യാതിരിക്കുന്നതിന്റെയും നിദാനം ഭഗവാന്റെ ആജ്ഞയാണ്. ഭഗവാന്റെ വാക്കുകള്‍ വിശ്വിസിക്കുവാന്‍ കഴിയില്ലെങ്കില്‍ നമുക്ക് ആരുടെ വാക്കാണ് വിശ്വസിക്കാന്‍ കഴിയുക? അതുകൊണ്ട് മഴപെയ്യിക്കുന്നത് ഭഗവാന് തന്നെയാണെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: