ന്യൂദല്‍ഹി: കൊടുംചൂടിന് ആശ്വാസമായി ദല്‍ഹിയിലും പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലും മഴയെത്തി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച മഴ തലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും നന്നായി ലഭിച്ചു. ഇതോടെ ആഴ്ചകളായി 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ നിന്ന നഗരത്തിലെ ചൂട് 30 ഡിഗ്രിയിലേക്ക് കുറഞ്ഞിട്ടുണ്ട്. മഴയ്ക്കൊപ്പം മണല്‍ക്കാറ്റും കൊടുങ്കാറ്റും ഇടിമിന്നലും നഗരവാസികള്‍ക്ക് ശല്യമായെങ്കിലും സാമാന്യം നല്ല മഴ ലഭിച്ചതോടെ ചൂടിന് കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: