ഗുവാഹത്തി: അസമില്‍ സര്‍ബാനന്ദ് സോണാവാളിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഖാനപ്പാറ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോണാവാളും പതിനൊന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിനായി വന്സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമേ സാര്‍ക്ക് രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രധിനിധികളും സത്യപ്രതിജ്ഞ ചടങ്ങിനെത്തും.
ഒരു ലക്ഷത്തില്‍പരം പേര് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപിയും സഖ്യകക്ഷികളും അസമില്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: