തിരുവനന്തപുരം: എന്‍സിപിയില്‍നിന്ന് എ.കെ. ശശീന്ദ്രന് മന്ത്രിയാകും. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുത്തതെന്നും മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂരില്നിന്നുള്ള എംഎല്‍എയാണ് ശശീന്ദ്രന്. പുതിയ എല്‍ഡിഫ് മന്ത്രിസഭയിലേക്ക് തന്നെ നിര്‍ദേശിച്ച പാര്‍ട്ടിക്ക് അളവറ്റ നന്ദി രേഖപ്പെടുത്തുന്നതായി എ.കെ. ശശീന്ദ്രന് പറഞ്ഞു. ജനപക്ഷത്തുനിന്നുള്ള പ്രവര്‍ത്തനമാകും തന്റേത്. മന്ത്രിസ്ഥാനം പങ്കിടുമെന്നതു സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യം തനിക്ക് അറിയില്ലെന്നും, മന്ത്രിയാകാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എകെ ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എമാര്‍. ശശീന്ദ്രന് ആദ്യം ഊഴം നല്‍കാമെന്നും പിന്നീട് തോമസ് ചാണ്ടിയെ മന്ത്രിയാക്കാമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: