ന്യൂദല്‍ഹി: ഏഴു പേര് കയറിയ എയര്‍ ആംബുലന്‍സ് ദല്‍ഹിയില്‍ നജഫ്ഗഡിനു സമീപം പാടത്ത് ക്രാഷ് ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും കേടായതാണ് ഇടിച്ചിറക്കാന്‍ കാരണം.
പാട്നയില്‍ നിന്ന് ഹൃദ്രോഗിയുമായി ദല്‍ഹിക്ക് പറന്ന ബീച്ച് കിങ് എയര്‍ സി 90 എ വിമാനമാണ് ഉച്ചയ്ക്ക് 2.40 ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ നജഫ്ഗഡിലെ കൈര്‍ ഗ്രാമത്തില്‍ പാടത്ത് ഇറക്കിയത്.
ചണ്ഡീഗഡിലെ ആല്‍ക്കെമിസ്റ്റ് എയര്‍വെയ്സിന്റെ 27 വര്‍ഷം പഴക്കമുള്ള വിമാനമാണിത്. 61 കാരനായ ഹൃദ്രോഗി വീരേന്ദ്ര റായിയെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തെപ്പറ്റി വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: