കോട്ടയം: നവമാധ്യമങ്ങളില്‍ കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍. കുമരകത്തും പരിസരത്തും സിപിഎം അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന കുമരകത്താണ് ഫേസ് ബുക്കിലൂടെ സിപിഎം നേതാവിന്റെ മകന്റെ ഭീഷണിയും പോര്‍വിളിയും. ഇത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ അക്രമ സംഭവങ്ങള്‍ക്ക് കൂടുതല്‍ പ്രേരണയാകുമെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ‘തിരുവാര്‍പ്പ് മലരിക്കല്‍ നമ്മളുടെ സഖാക്കളെ വെട്ടിപരിക്കേല്‍പ്പിച്ച ബിഡിജെഎസ് ചെറ്റകള്’ എന്ന പോസ്റ്റാണ് വിവാദമാകുന്നത്. രണ്ടു യുവാക്കളുടെ ചിത്രത്തിനു താഴെയാണ് ഈ പ്രകോപനപരമായ വരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: