കോട്ടയം: വീഡിയോ കോണ്‍ഫറന്‍സ് പോലെയുള്ള പുതിയ സേവനങ്ങള്‍ക്കായി ബി.എസ്.എന്‍.എല്‍. ജില്ലയില്‍ 20 ഡിജിറ്റല്‍ എക്സ്ചേഞ്ചുകള്‍ ആരംഭിക്കും. ചങ്ങനാശ്ശേരി, ചിങ്ങവനം, തൃക്കൊടിത്താനം, നാലുകോടി, മാമ്മൂട്, കങ്ങഴ, പൂവരണി, കൊല്ലപ്പള്ളി, വയല, രാമപുരം, തോട്ടയ്ക്കാട്, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, പാലാ, നാട്ടകം, ഭരണങ്ങാനം, ഉഴവൂര്‍, അയ്മനം, കൊഴുവനാല്‍, പൊന്‍കുന്നം എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ഇതോടെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ അടക്കം മൂന്ന് നമ്പരുകളില്‍ ഒരേസമയം ബന്ധപ്പെടാനാവും. മള്‍ട്ടിമീഡിയ കോളുകള്‍, വീഡിയോ കോണ്‍ഫറന്‍സ്, ലാന്‍ഡ് ഫോണുകളിലും പ്രീപെയ്ഡ് സംവിധാനം എന്നിവയ്ക്കുള്ള അവസരവുമുണ്ടാകും. ഫഌറ്റ് സമുച്ചയങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മത്തായി പറഞ്ഞു. ഇതോടെ കൂടുതല്‍ വേഗവും വ്യക്തതയും ഉണ്ടാകും.െൈ വൈഫൈ ഹോട്ട് സ്പോട്ട് സംവിധാനം വ്യാപിപ്പിക്കാനായി സൗജന്യ സേവനം നല്‍കിത്തുടങ്ങി. .തിരുനക്കരയിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ ഉപഭോക്താക്കള്‍ക്ക് നിലവില്‍ 15 മിനിട്ട് സൗജന്യ വൈഫൈ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ സേവനം എക്സ്ചേഞ്ചുകള്‍ ആരംഭിക്കുന്നതോടെ പ്രീപെയ്ഡ് രീതിയില്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കും. പരാതികളിലേറേയേും ലാന്‍ഡ്ലൈന്‍ കണക്ഷനുകളെക്കുറിച്ചുള്ളതായിരുന്നു. പലര്‍ക്കും പഴയലാന്ഡ് ലൈന്‍ പുനഃസ്ഥാപിച്ച് കിട്ടുന്നില്ല. ജനവരി 2015 മുതല്‍ ഒരുവര്‍ഷ കാലയളവില്‍ പുതിയ ലാന്‍ഡ് ലൈനുകള്‍ ആവശ്യപ്പെട്ട് 6210 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4544 പേര്‍ക്ക് പുതിയ കണക്ഷന് നല്കി. കസ്റ്റമേഴ്സ് മീറ്റില്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മത്തായി, ഡി.ജി.എമ്മുമാരായ എ.കെ. മാത്യു, എ.രാജു, എ.എസ് േദവസ്യ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: