പള്ളിക്കത്തോട്: സിബിഎസ്ഇ, സ്റ്റേറ്റ് വിഭാഗങ്ങളില്‍നിന്നും പത്താംക്ലാസ് ജയിച്ച കുട്ടികള്‍ക്ക് അരവിന്ദ വിദ്യാമന്ദിരം സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ ‘കെയര്‍ 2016’ 29 ന് അരവിന്ദ സെമിനാര്ഹാളില് നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് സെമിനാര്‍. പ്രശസ്ത കരിയര്‍ വിദഗ്ദ്ധന് എം. സുബോധ് ക്ലാസുകള്‍ നയിക്കും. കുട്ടികള്‍ക്ക് അഭിരുചി അനുസരിച്ച് തുടര്‍പഠനം നടത്തുന്നതിനും, ദേശീയനിലവാരത്തിലുള്ള സാങ്കേതിക, ശാസ്ത്രഗവേഷണസ്ഥാപനങ്ങളില് ഡിഗ്രിതലത്തില്‍ അഡ്മിഷന് ലഭിക്കത്തക്കവിധത്തില്‍ ഹയര്‍സെക്കന്ററി പഠനം നടത്തുന്നതിനും, ആവശ്യമായ അറിവും, പ്രോത്സാഹനവും പരിശീലന രീതിയും മേഖലകളും പരിചയപ്പെടുത്തുന്നതിനുമായാണ് സെമിനാര്‍ നടത്തുന്നത്. രജിസ്ട്രേഷന്, ഭക്ഷണം ഇവ സൗജന്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: