തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറി. രാജ്ഭവനിലെത്തിയ പിണറായി വിജയനെ ഗവർണർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഒപ്പം സർക്കാരിനുള്ള അഭിനന്ദനങ്ങളും അറിയിച്ചു. പിന്നെ അൽപനേരം ഇരുവരും സൗഹൃദ സംഭാഷണം നടത്തി.
രാവിലെ ഒമ്പത് മണിയോടയാണ് പിണറായി വിജയൻ രാജ്ഭവനിലെത്തിയത്. ഇടതുപക്ഷ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ശ്രമിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: