ചെറുപുഴ: കെ.സുധാകരന് ആദരാഞ്ജലികളര്‍പ്പിച്ച് ചെറുപുഴയില്‍ വ്യാപക പോസ്റ്റര്‍. കോണ്‍ഗ്രസ് ഓഫീസ് പരിസരങ്ങളിലും കൊടിമരത്തിലുമാണ് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. രാഷ്ട്രീയ ചരമമടഞ്ഞ കെ.സുധാകരന് ആദരാഞ്ജലികള്‍ എന്നാണ് പോസ്റ്ററുകളില്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ചെറുപുഴ ടൗണില്‍ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമാപനം ദിവസം ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പ്രകടനം വരെ നടത്താതെ നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പോസ്റ്റര്‍ എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: