കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഓടുന്നതു വിലക്കിയ നടപടി റദ്ദാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനോടാവശ്യപ്പെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. എം.എല്‍. ജോര്‍ജ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്കി.
2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് തടഞ്ഞതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
പൊതു ഗതാഗത സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രത്യാഘാതങ്ങള്‍ ട്രൈബ്യൂണല്‍ കണക്കിലെടുത്തില്ല. ചെന്നൈ, ഹൈദരാബാദ്, മുംബയ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെല്ലാം വാഹനങ്ങളില്‍ നിന്നുള്ള പുക കാരണമുള്ള അന്തരീക്ഷ മലിനീകരണം പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തൊട്ടാകെ പൊതുവായ ഒരു നയമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: