ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഉത്തര്‍പ്രദേശില സഹരണ്‍പൂരില്‍ റാലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്.
റാലിക്ക് മുന്നോടിയായി എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങളും വിജയങ്ങളും പ്രതിപാദിക്കുന്ന ‘ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ’ എന്ന ദൃശ്യാവിശ്ക്കാരം മോദി പുറത്തിറക്കും.
“मेरा देश बदल रहा है…आगे बढ़ रहा है” #TransformingIndiahttps://t.co/FM6xl4YaXY
— Narendra Modi (@narendramodi) May 26, 2016
സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് മോദി തന്റെ ട്വീറ്റില്‍ ”മേരാ ദേശ് ബദല്‍ രഹാ ഹേ, ആഗെ ബഡ് രഹാ ഹേ” #TransformingIndia എന്ന് കുറിച്ചു.
സഹരണ്‍പൂരില്‍ നടക്കുന്ന റാലിക്ക് പുറമേ മെയ് 29ന് കര്‍ണാടകയിലെ ധവല്ഗിരിയില് നടക്കുന്ന പൊതു യോഗങ്ങളെ മോദി അഭിസംബോധന ചെയ്യും. ജൂണ്‍ രണ്ടിന് ഒഡിഷയിലെ ബാലസോറിലും കൂടാതെ രാജസ്ഥാനില്‍ നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: