മാഹി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് അക്രമിക്കാന്‍ സിപിഎം ശ്രമം. പാറാല്‍ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബിജെപി പ്രവര്‍ത്തകരായ ചെമ്പ്രാന്റവിട സജീഷ്, ചാലക്കര നികേഷ് എന്നിവരെ ആക്രമിക്കാന്‍ ശ്രമം നടന്നത്. അക്രമികളെ കണ്ട ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ബൈക്ക് സിപിഎം അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎമ്മുകാരെ പള്ളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: