കോട്ടയം: മലയാള ബ്രാഹ്മണ വിഭാഗമായ ശിവദ്വിജ സേവാസമിതി സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ കോട്ടയത്ത് നടക്കും. തിരുനക്കര സ്വാമിയാര് മഠത്തില്‍ 28ന് രാവിലെ 10ന് തൃക്കൈക്കാട്ട് സ്വാമിയാര് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം, വനിതാ സംഗമം, വിദ്യാര്‍ത്ഥി- യുവജന സംഗമം, അദ്ധ്യാപക സംഗമം, വൈദ്യ സംഗമം, മുതിര്‍ന്ന പൗരസംഗമം, സെമിനാര്‍ എന്നിവ നടക്കും.
കഥകളി ആചാര്യന് ഏറ്റുമാനൂര്‍ കണ്ണന്, കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലാ പ്രിന്‍സിപ്പല്‍ ഡോ. എം. പി. ഈശ്വരശര്‍മ്മ, മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. പി. ഗോവിന്ദന് നായര്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സംഗീതജ്ഞന് ജയന് ജയവിജയ, നാദസ്വര വിദ്വാന് തിരുവിഴ ജയശങ്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
29ന് നൂറ്റമ്പതോളം സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരകളി തിരുനക്കര ക്ഷേത്രമൈതാനിയില്‍ നടക്കും.ഡോ. എസ്. ശങ്കര്‍ പ്രസാദ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ്കുറുപ്പ്, എകെബിഎഫ് ചെയര്മാന് രാമലിംഗം തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് നാരായണന് മൂസ്സ്, ജനറല്‍ സെക്രട്ടറി സുരേഷ്കുമാര്‍, ഡോ. മോഹന്‍ശങ്കര്‍, പരമേശ്വര ശര്‍മ്മ, പി.ബി. പരമേശ്വരന്, ടി.പി. ഹരികുമാര്‍, ഉണ്ണികൃഷ്ണ ശര്‍മ്മ, ബിജുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: