സഖാവ് വിഎസിനെ വെട്ടിനിരത്തിയ കണ്ണൂര്‍ ഗുണ്ടാലോബിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന കലാപം മറ്റുപാര്ട്ടികള്ക്കെതിരെ ആക്രമം നടത്തി തിരിച്ചുവിടാം എന്ന് കരുതുന്നു. ടിപിയെ കൊന്നശേഷം കലാപം നടത്താന്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ പതിച്ച മാതിരി ഒരു നമ്പര്‍.
ബിജെപിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. താമര വിരിയില്ല എന്ന് പറഞ്ഞുനടന്ന സഖാക്കള്‍ താമര വിരിഞ്ഞത് കണ്ട് ഞെട്ടി. ബിജെപി ഏഴ് ഇടങ്ങളില്‍ രണ്ടാമതായത് താങ്ങാനാവത്തതായിരുന്നു. അതിനുപുറമേയാണ് പത്തുലക്ഷത്തില്‍നിന്ന് മുപ്പതുലക്ഷത്തിലേക്കുള്ള കുതിപ്പും!
അസഹിഷ്ണുതയും അതില്‍നിന്ന് ഉടലെടുക്കുന്ന അക്രമവും അല്ല ഒരുപാര്‍ട്ടിയുടെ ജനകീയ അടിത്തറ. ഒരു സുപ്രഭാതത്തില്‍ അക്രമം നടത്തി ഒരു ആശയധാര ഇല്ലാതാകാം എന്ന് കരുതുന്നത് മണ്ടത്തരമാണ് .
ഭയപ്പാടിന്റെ രാഷ്ടീയം താത്ക്കാലികം മാത്രമാണ്. ജനം കൂടെനില്ക്കണമെങ്കില് അവര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ നടപ്പിലാക്കണം. അല്ലാതെ വെറുപ്പിന്റെയും ആക്രമത്തിന്റെയും രാഷ്ട്രീയം കളിച്ചാല്‍ ബംഗാള്‍ ആയിരിക്കും ഫലം!
വി.എസ്. മഹേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: