തലശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സില്‍ നിന്നും പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ 9.15ന് ജില്ലാ കോടതിക്കടുത്ത് ദേശീയ പാതയിലായിരുന്നു സംഭവം. തലശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു. കെഎല്‍ 13 ആര് 442 സ്വകാര്യ ബസ്സിന്റെ എഞ്ചില്‍ നിന്നാണ് പുകയുയര്‍ന്നത്. ഓയില്ലീക്കായി റോഡിലേക്ക് ഒഴുകുകയും ചെയ്തു. വിവരമറിഞ്ഞ് അംഗ്നിശമനക്കാര് സ്ഥലത്തെത്തുമ്പോഴേക്കും പുകശമിച്ചിരുന്നു. തുടര്‍ന്ന് റോഡില്‍ ഒഴുകിയ ഓയില്‍ വെള്ളമടിച്ച് വൃത്തിയാക്കി. ഇത് കാരണം ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: