കണ്ണൂര്‍: ജയ്ഹിന്ദ് ടി.വി കണ്ണൂര്‍ ബ്യൂറോയിലെ ക്യാമറമാനും പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ധനേഷ് പെരളത്തിന്റെ ബൈക്ക് കാണാതായി. പയ്യന്നുര്‍ പെരളത്തെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കഴിഞ്ഞ ദിവസംകാണാതായത്. പയ്യന്നൂര്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷം ആണെന്ന് സംശയിക്കുന്നു. വോട്ടെടുപ്പ് ദിവസം കണ്ണൂരില്‍ ഡ്യൂട്ടിയിലായിരുന്ന ധനേഷ് തന്റെ വോട്ട് കളളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ധനേഷിന്റെ വോട്ട് ആരെങ്കിലും ചെയ്തിട്ടുണ്ടൊ എന്ന് ജില്ലാ കലക്ടര്‍ നേരിട്ട് പ്രിസൈഡിംഗ് ഓഫിസറെ നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു. ഇതറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ധനേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ബൈക്ക് കാണാതാവുന്നത്. പയ്യന്നൂര്‍ പൊലീസ് വീട്ടിലെത്തി ധനേഷിന്റെ മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: