ന്യൂദൽഹി: ദൽഹിയിൽ ആഫ്രിക്കക്കാരനായ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോംഗോയിൽ ഭാരതീയർക്കു നേരെ ആക്രമണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്.
കോംഗോയിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: