തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പ്രോടെം സ്പീക്കറായി സിപിഎം അംഗം എസ്. ശർമ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്ത് മണിക്ക് രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
ജൂണ്‍ രണ്ടിനാണ് പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം. അന്ന് മറ്റ് അംഗങ്ങള്‍ പ്രോടെം സ്പീക്കറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോട്ടെം സ്പീക്കറാണ്. പി.ശ്രീരാമകൃഷ്ണനെയാണ് എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനത്തേക്കു നിശ്ചയിച്ചിട്ടുള്ളത്.
ജൂൺ 24ന് ഗവർണറുടെ നയപ്രഖ്യാപനവും ജൂലൈ എട്ടിന് ബജറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: