തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇതു സംബന്ധിച്ച ധാരണ യുഡിഎഫ് നേതാക്കന്മാര്ക്കിടയില് ഉണ്ടായതായാണ് സൂചന. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും.
പ്രതിപക്ഷ ഉപനേതാവായി കെ.സി. ജോസഫ് വന്നേക്കുമെന്നാണ് സൂചന. ഔദ്യോഗിക തീരുമാനം ഞായറാഴ്ചയുണ്ടാകും. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍ വാസ്നിക് അറിയിക്കും.
പ്രതിപക്ഷ നേതാവെന്ന പദവിയിലേയ്ക്കില്ലെന്ന സൂചനകള്‍ ഉമ്മന്‍ ചാണ്ടി നേരത്തെ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: