ന്യൂദൽഹി: ഹൈദരാബാദില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 23 കാരനായ നൈജീരിയന്‍ വിദ്യാര്‍ത്ഥിയെ ഹൈദരാബാദ് സ്വദേശി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. തുടർന്ന് സംഭവത്തില്‍ 324മത് വകുപ്പു പ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
ദൽഹിയിൽ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോംഗോയില്‍ ഭാരതീയർക്ക് നേരെ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഭാരതത്തിൽ വീണ്ടും വംശീയ അധിക്ഷേപം നടന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് തെലങ്കാന സര്‍ക്കാറിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: