ആലപ്പുഴ: സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്. സമയബന്ധിതമായി എല്ലാമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പുസ്തകം യഥാസമയം അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ഡിപിഐക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ട്. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്നും ഉത്തരവില്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള മനുഷ്യാവകാശ ലംഘനമായി കണക്കാക്കും.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. ജി. സാമുവല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടിയെന്ന് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: