കൊച്ചി: മാലിന്യ പ്രസരണ മാനദണ്ഡങ്ങള്‍ ഭാരതത്തിലുള്ള എല്ലാ വോള്‍വോ മോഡല്‍ വാഹനങ്ങളും പാലിക്കുന്നുണ്ടെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ എംഡി ടോം വോണ്‍ ബോന്സ്ഡോര്ഫ് പറഞ്ഞു. എല്ലാ വാഹനങ്ങളും യൂറോ ആറ് അല്ലെങ്കില്‍ ബിഎസ് ആറ് അംഗീകരിച്ചതും ലോകത്തിലെ ആഡംബര കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എറ്റവും കുറവ് കാര്‍ബണ്‍ ഡൈഓക്സൈഡ് പ്രസരണം ചെയ്യുന്നവയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
2007 മുതല്‍ ഡീസല്‍ പര്‍ട്ടിക്കുലേറ്റ് ഫില്‍റ്ററുകള്‍ (ഡിപിഎഫ്) കാറുകളില്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍ കമ്പനിയാണ് വോള്‍വോ. അന്തരീക്ഷത്തെ മലിനീകരിക്കുന്ന ചെറുകണികകളുടെ പ്രസരണം പിഎം 2.5 ഉം പിഎം 10 ഉം 99 ശതമാനം വരെ കുറയ്ക്കുന്നതാണ് ഡിപിഎഫ്. 2012-ല്‍ ലോകത്തില്‍ ആദ്യത്തെ പ്രീമിയം ഡീസല്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആരംഭിച്ചത് വോള്‍വോ കാറുകളാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: