ന്യൂദല്‍ഹി: നേതാജിസുഭാഷ്ചന്ദ്ര ബോസുമായി ബന്ധപ്പെട്ട രഹസ്യ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 25 ഫയലുകള്‍ വെബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി കേന്ദ്ര സാംസ്ക്കാരികവകുപ്പ്സെക്രട്ടറി എന്‍.കെ. സിന്‍ഹ പുറത്തിറക്കി.
1968 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ നേതാജിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ചു ഫയലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നാലെണ്ണം, വിദേശകാര്യ മന്ത്രാലയത്തിലെ 16 ഫയലുകള്‍ എന്നിവ ഈ നാലാമത്തെ ബാച്ചില്പ്പെടും.
നേതാജിയുടെ 119-ാമത് ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 23നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 100 ഫയലുകളുടെ ആദ്യ ബാച്ച് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: