ന്യൂദല്‍ഹി: ദിവ്യാംഗര്‍ക്കുള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് എത്രയുംവേഗം പുറത്തിറക്കുമെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി തവാര്‍ചന്ദ് ഗെഹ്ലോട്ട് അറിയിച്ചു. ഒരു ചടങ്ങില്‍ സംസാരിക്കവെ രാജ്യമൊട്ടുക്കുള്ള അംഗപരിമിതര്‍ക്ക് ഈ കാര്ഡ്ലഭ്യമാക്കുമെന്ന്അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നതിന് 140 ആശുപത്രികള്‍ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര അംഗ പരിമിത വകുപ്പ് സെക്രട്ടറി ഡോ. വിനോദ് അഗര്‍വാള്‍ അറിയിച്ചു. 359 പേര്‍ക്ക് ഇതിനകം ശ്രവണസഹായി വച്ച് പിടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: