കല്‍പ്പറ്റ/ഗൂഡല്ലൂര്‍: 120ാമത് ഊട്ടി പുഷ്പമഹോത്സവം തമിഴ്നാട് കൃഷിവകുപ്പ് മന്ത്രി ദുരൈകണ്ണന് ഉദ്ഘാടനം ചെയ്തു. 29ന് സമാപിക്കും. മേള കാണാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. വര്‍ണാഭമായ ഉദ്ഘാടനചടങ്ങില്‍ സംഗീതകച്ചേരിയടക്കം വിവിധ പരിപാടികളുമുണ്ടായിരുന്നു.
നീലഗിരി എംപി ഡോ. സി.ഗോപാലകൃഷ്ണന്, കെ.ആര്. അര്ജുനന് എംപി, കുന്നൂര് എംഎല്‍എമാരായ ശാന്തിരാമു, ആര് ഗണേഷ്, ജില്ലാ കലക്ടര്‍ പി.ശങ്കര്‍, ഡിആര്‍ഒ ഭാസ്കരപാണ്ഡ്യന്‍, എസ്പി മുരളിറംബ, ആവിന് ചെയര്മാന് എ.മില്ലര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ചന്ദ്രസേനന്, കൃഷിവകുപ്പ് കമ്മീഷണര്‍ വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ മേനക, ഊട്ടി പഞ്ചായത്ത് യൂനിയന്‍ ചെയര്‍പേഴ്സണ്‍ പി.ശാന്തി, ഊട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സത്യഭാമ, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: