ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരന് വധ ഗൂഢാലോചനക്കേസ് അന്വേഷിക്കാന്‍ സിബിഐക്ക് കേന്ദ്രപേഴ്സണല്കാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാരും ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് കേസിലെ നടപടികള്‍ ചര്‍ച്ച ചെയ്തു.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഐബി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍.
ഒരു കേന്ദ്രത്തില്‍ നിന്നുള്ള ഗൂഢാലോചനയാണ് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐയുടെ അന്വേഷണത്തിന് പ്രസക്തിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് കേന്ദ്രപേഴ്സണല്കാര്യ മന്ത്രാലയം സിബിഐക്ക് ടിപി വധഗൂഢാലോചനക്കേസ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: