കൊല്ലം: കഥകളി ക്ലബിന്റെ പ്രതിമാസ പരിപാടികള്‍ സുഗമമായി നടത്തുന്നതിലേക്കായി സ്റ്റേജ് അനുവദിച്ച് തന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും കമ്മീഷണര്‍ രാമരാജപ്രേമപ്രസാദിനെയും ക്ലബ് അനുമോദിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.എസ്.ആര്.രാജഗോപാലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഥകളി ആചാര്യന് തോന്നയ്ക്കല്‍ പീതാംബരന്, കെ.എന്‍.വാസുദേവന്‍പിള്ള, കെ.പ്രഭാകരന്‍പിള്ള, കെ.ചന്ദ്രന്, ഡോ.എസ്.മോഹന്‍ദാസ്, അഡ്വ. അയ്യപ്പന്‍പിള്ള, അഡ്വ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വര്‍ക്കിംഗ് സെക്രട്ടറി അഡ്വ.കെ.വി.രാജഗോപാലന്‍ നായര്‍ സ്വാഗതവും മണ്ണേഴത്ത് ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: