കോഴിക്കോട്: ഹരിത ട്രൈബ്യൂണലിന്റെ വിധിപ്രകാരം 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമ്പോള്‍ പ്രൈവറ്റ് ബസ്സുകളിലും ചരക്ക് ടാങ്കര്‍ ലോറികളിലും, ടാക്സി വാഹനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള തീരുമാനമെടുക്കും മുമ്പ് ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.കെ. പ്രേമന് അദ്ധ്യക്ഷത വഹിച്ചു. അരിക്കോത്ത് രാജന്, ഒ.വി. വിജയന് എന്നിവര്‍ പ്രസംഗിച്ചു. പി. പരമേശ്വരന് സ്വാഗ തം പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ. സുരേഷ്കുമാര്‍(പ്രസി), പി. പരമേശ്വരന് (ജ.സെ), കെ.സി. പ്രകാശന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: