കോഴിക്കോട്: സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ അധിക ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്ന് കെജിഎച്ച്പിഒ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന താലൂക്ക് ജില്ലാ ഹോമിയോ ആശുപത്രികളില്‍ ഒന്നിലധികം ഫാര്‍മസിസ്റ്റ് തസ്തികകള്‍ അനുവദിക്കുന്നത് രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സഹായകമാവും. സീതാലയം, സത്ഗമയ, പെരിഫറല്‍ ഒപി തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിലവിലുള്ള സ്ഥാപനങ്ങളില്‍ നിന്നും അധിക ചുമതല നല്കി ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഇത്തരം പദ്ധതികള്‍ക്കായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് രാകേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. മനോജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന് മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ടി.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാര്‍ ജെ, വിപിന്‍ദാസ്, അഫ്കാഷ്, സി, സജീഷ്. കെ, ബിനു എന്‍.കെ, അരുണ്‍. ജി, പ്രകാശന്. കെ, ശ്രീജിത്ത് ജെ.കെ. പ്രശാന്ത് എ.കെ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീലിനേഷ് ടി.സി. (പ്രസിഡന്റ്), സന്ധ്യ ആര്.കെ. (വൈസ് പ്രസിഡന്റ്), രാകേഷ്കുമാര്‍ കെ (സെക്രട്ടറി), ജഗനിവാസന്‍ നായര്‍ (ജോ. സെക്രട്ടറി), ജിജി. സി. (ട്രഷറര്‍), റിന്‍സി പി.ബി. (ഓഡിറ്റര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: