അഘായു എന്നു പറയപ്പടുന്നു, പാപകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വേണ്ടിമാത്രം ആയുസ് ഉപയോഗിച്ച് നശിപ്പിക്കുന്നവന് എന്നു സാരം.
ഇന്ദ്രിയാരാമന്
ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിച്ച് അവയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നവന്. അതായത് ഭഗവാനില്‍ അര്‍പ്പിച്ച് യയജ്ഞാവശിമാക്കാത്ത ഭക്ഷണം മറ്റുപകരണങ്ങള്‍ ഇവകൊണ്ട് സുഖം അനുഭവിച്ച് രജോഗുണവും തമോഗുണവും വര്‍ദ്ധിച്ച് ഭഗവാനില്നിന്നും വിമുഖനായി ഇന്ദ്രിയങ്ങളാകുന്ന ആരാമത്തില്‍- പൂന്തോട്ടത്തില്‍ കറങ്ങിനടക്കുന്നവന്‍ ആയിത്തീരും അവന് യജ്ഞനിഷ്ഠക്കുവേണ്ടി പ്രയത്നിച്ചാലും ലക്ഷ്യം നേടുകയില്ല. അതാണ്.-
”മോഘം പാര്‍ത്ഥാ! സജീവിനി”
അവന് ജീവിതം വ്യര്‍ത്ഥമാക്കുന്നു എന്ന് ഭഗവാന് പറയുന്നത്. തീവണ്ടിയുടെ ചക്രങ്ങളില്‍ ഒന്ന് തെന്നിതെറിച്ചുവീണാല് അത് ഉപയോഗശൂന്യമായിത്തീരുകയും ചെയ്യുന്നതുപോലെ എന്നര്‍ത്ഥം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: