ന്യൂദൽഹി: തെക്കൻ ദൽഹിയിൽ ഒരു ഡസനിലധികം ആഫ്രിക്കൻ വംശജരെ വംശീയമായി അധിക്ഷേപിച്ചു. തെക്കൻ ദൽഹിയിലെ ചത്താർപുർ പ്രദേശത്ത് താമസിക്കുന്ന ആഫ്രിക്കൻ പൗരന്മാരാണ് വംശീയ അധിക്ഷേപത്തിന് ഇരകളായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒരു മണിക്കൂറിനിടെ നാല് ആക്രമണങ്ങളാണ് ആഫ്രിക്കൻ പൗരന്മാർക്ക് നേരെ നടന്നത്. ഇവരുടെ ജീവിത ശൈലിയിൽ അതൃപ്തി തോന്നിയ പ്രദേശവാസികൾ സംഘം ചേർന്ന് ഇവർക്കെതിരെ നേരെ തിരിയുകയായിരുന്നു. നാല് പുരുഷന്മാർ രണ്ട് സ്ത്രീകൾ എന്നിവർക്ക് അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് ഇവർക്കെതിരെ അരങ്ങേറിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പരതിയിന്മേൽ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിക്കപ്പെട്ട ആഫ്രിക്കൻ പൗരന്മാർ കഴിഞ്ഞ കുറേ വർഷങ്ങളായി ദൽഹിയിൽ താമസിക്കുന്നവരാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: