പുതുച്ചേരി: ഒരാഴ്ച്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വി. നാരായണസ്വാമിയെ പുതുച്ചേരി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് നാരായണസ്വാമിയെ തെരഞ്ഞെടുത്തത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകിയതിന് വ്യാപകമായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിന് നേരെ ഉയര്‍ന്നിരുന്നു.
ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം അറിയുന്നതിനായി പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം ദല്‍ഹിക്ക് പോയിരുന്നു. കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പുതുച്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ചലനമുണ്ടാക്കാന്‍ സാധിച്ചത്. 30ല്‍ 15 സീറ്റാണ് കോണ്‍ഗ്രസ് ഇവിടെ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: