ന്യൂദല്‍ഹി: പല പല കാരണങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ചീഫ് സെക്രട്ടറിമാര്‍ വകുപ്പുതലവന്മാര് തുടങ്ങിയവരുമായി നടന്ന വെബ് ചര്‍ച്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഒരു പദ്ധതിക്കുവേണ്ടി വര്‍ഷങ്ങളോളം കാത്തുനില്ക്കുന്നതില് ഒരു കാര്യവുമില്ല. ബന്ധപ്പെട്ട സംസ്ഥാനം സഹകരിക്കുന്നില്ലെങ്കില്‍, സഹായങ്ങള്‍ നല്കുന്നില്ലെങ്കില് അവ ഉപേക്ഷിക്കുക, അവയുടെ പേരില്‍ നിക്ഷേപങ്ങള്‍ പിടിച്ചുവയ്ക്കുന്നതിനേക്കാള് നല്ലത് പുതിയ പദ്ധതികള്‍ നടപ്പാക്കുകയാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: