തൃശൂര്‍: കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉടമക്ക് അനുമതി നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെ തിങ്കാളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. വിദ്യാലയങ്ങളില്‍ ഒരു തരത്തിലുമുള്ള അഴിമതിയും കോഴയും അനുവദിക്കില്ല.
വിവിധ കോഴ്സുകളിലേക്കു പ്രവേശനത്തിനു കോഴ വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതോടെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: