ന്യൂദല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരം രാജ്യസഭയിലേക്ക്. മഹാരാഷ്ട്രയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ചിദംബരത്തെ കൂടാതെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലിന്റെ പേരും ജയറാം രമേശിന്റെ പേരും രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരും മത്സരിക്കുന്നത്.
ഓസ്കര് ഫെര്‍ണാണ്ടസ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി, ഛായ വര്‍മ്മ, വിവേക് തന്‍ഖ എന്നിവരാണ് കോണ്‍ഗ്രസിന്റെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 70കാരനായ ചിദംബരം മത്സരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: