പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ എട്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ടിമിയ ബാസിന്‍സ്കി പ്രീ ക്വാര്‍ട്ടറില്‍. ഫ്രാന്‍സിന്റെ സീഡില്ലാ താരം പൗലിന്‍ പര്മെന്റെയറിനെ കീഴടക്കി ബാസിന്‍സ്കി, സ്കോര്‍: 6-4, 6-2. പന്ത്രണ്ടാം സീഡ് കാര്‍ല സുവാരസ് നവാരൊയും അവസാന പതിനാറില്‍.
22ാം സീഡ് ഡൊമിനിക സിബ്ലുകോവയെ തോല്‍പ്പിച്ചു നവാരോ, സ്കോര്‍: 6-4, 3-6, 6-1. പതിനെട്ടാം സീഡ് ഉക്രൈന്റെ എലിന സ്വിറ്റോലിനയും മൂന്നാം റൗണ്ട് പിന്നിട്ടു. 14ാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിച്ചിനെയാണ് എലിന മറികടന്നത്, സ്കോര്‍: 6-4, 6-4.
പുരുഷ സിംഗിള്‍സില്‍ 13ാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തെയ്ം നാലാം വട്ടത്തില്‍. അലക്സാണ്ടര്‍ സ്വെരെവിനെ കീഴടക്കി തെയ്ം, സ്കോര്‍: 6-7, 6-3, 6-3, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: