കണ്ണൂര്‍: കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംഎല്‍എയും മുതിര്‍ന്ന ബിഡെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലിന് 31 ന് കണ്ണൂരില്‍ സ്വീകരണം നല്‍കും. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. 31 ന് രാവിലെ 8 മണിക്ക് പയ്യാമ്പലത്ത് സ്വര്‍ഗ്ഗീയ കെ.ജി.മാരാര്‍ജി സ്മൃതിമണ്ഡപത്തില്‍ ഒ.രാജഗോപാല്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സ്റ്റേഡിയം പവലിയനില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്, സി.കെ.പത്മനാഭന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. പരിപാടിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: