ബെംഗളരൂ: ഒരൊറ്റ ദൗത്യത്തില്‍ 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ജൂണിലാകും വിക്ഷേപണം. ചെയര്മാന് കിരണ്‍കുമാര്‍ പറഞ്ഞു. 22 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം ഭാരതത്തിന്റേതാകും.
ബാക്കിയെല്ലാം മറ്റു രാജ്യങ്ങളുടേതും. പിഎസ്എല്‍വി സി 34 റോക്കറ്റാകും ഇതിന് ഉപയോഗിക്കുക. അമേരിക്ക, കാനഡ, ഇന്തോനേഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടേതാകും മറ്റ് ഉപഗ്രഹങ്ങള്‍. 2008ല്‍ പത്ത് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: