ന്യൂദൽഹി: തമിഴ്നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. പത്രിക സമർപ്പണമടക്കം വീണ്ടും നടത്തണമെന്ന് കമ്മീഷൻ അറിയിച്ചു. പുതുക്കിയ തിയതി കമ്മീഷൻ പിന്നീട് അറിയിക്കും.
വോട്ടർമാർക്ക് വ്യാപകമായി പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മെയ്16ന് നടക്കേണ്ട തെരഞ്ഞെടുപ്പ് മെയ് 23ലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് ജൂൺ 13ലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് കമ്മീഷൻ റദ്ദാക്കിയത്.
ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി പത്രിക സമർപ്പണമടക്കം പുതുക്കി നൽകാൻ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: