ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് സേവനങ്ങള്‍ തികച്ചും സൗജന്യമായി നല്‍കണമെന്ന് ട്രായി മേധാവി ആര്. എസ് ശര്‍മ്മ. പൂര്‍ണമായും സൗജന്യമായോ സൗജന്യ നിരക്കിലോ ഇന്റര്‍നെറ്റ് സേവനം നല്‍കണം. അദ്ദേഹം പറഞ്ഞു. സൗജന്യ ഹെല്‍പ്പ് ലൈനുകള്‍ പോലെ ഇത് നല്കാന് കഴിയണം.
ട്രായുടെ നിര്‍ദ്ദേശങ്ങള്‍ ഇന്റര്‍നെറ്റ് സമത്വത്തെയോ ഫെബ്രുവരിയില്‍ പുതുക്കിയ താരിഫുകള്‍ ലംഘിക്കുന്ന തരത്തിലോ ഉള്ളതല്ല. ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ പൊതുവായി ആരെങ്കിലും സൗജന്യമായോ കുറഞ്ഞ നിരക്കിലോ നല്കിയാല് ട്രായ്ക്ക് എതിര്‍പ്പില്ലെന്നും ശര്‍മ്മ അറിയിച്ചു.
ഫെയ്സ്ബുക്ക് സൗജന്യമായി ചില വെബ്സൈറ്റുകള്‍ നല്‍കാനായി ശ്രമിച്ചിരുന്നെങ്കിലും റിലയന്‍സ് കമ്മ്യൂണിക്കേഷന്സിലൂടെ മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത് എന്നതായിരുന്നു പ്രശ്നമായി കണ്ടത്. നമുക്ക് വേണ്ടത് ടോള്‍ ഫ്രീ നിരക്കിന് സമാനമായ ഡാറ്റാ സംവിധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: