ബാഗ്ദാദ്: ഇറാഖിൽ ഐസിസിനെ പരാജയപ്പെടുത്തി സൈന്യം രണ്ട് തന്ത്ര പ്രധാന നഗരങ്ങൾ പിടിച്ചെടുത്തു. ഐസിസ് കൈയ്യടക്കി വച്ചിരുന്ന പടിഞ്ഞാറാൻ ബാഗ്ദാദിനു സമീപമുള്ള ഫലൂജ, അൽകർമ്മ നഗരങ്ങളാണ് സൈന്യം വീണ്ടെടുത്തത്.
അൽകർമ്മ നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ സൈന്യത്തിന്റെയും ഫെഡറൽ പോലീസിന്റെയും കൈകളിലാണ്. നേരത്തെ ഫലൂജയിൽ ഭീകരവാദികൾ ചാവേർ ആക്രമണങ്ങളിലൂടെ നിരവധി സൈനികരെ വധിച്ചിരുന്നു. ഇതേത്തുടർന്ന് യുഎസും ഇറാഖും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികളെ നഗരത്തിൽ നിന്ന് തുരത്തിയത്.
എന്നാൽ ഇറാഖിന്റെ മറ്റൊരു പ്രധാന നഗരമായ മൊസൂൾ ഇപ്പോഴും ഐസിസ് ഭീകരരുടെ പിടിയിലാണ്. ഐസിസ് ഭീകരരുടെ കൊടും ക്രൂരതകൾ കൊണ്ട് നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനു പുറമെ ഇറാഖിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് അഭയാർത്ഥികളായി സമീപ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: