ന്യൂദല്‍ഹി: ദല്‍ഹിയില്‍ പോലീസ് വാഹനത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ആരതിയാണ് പോലീസ് വാനില്‍ ആണ്‍കുട്ടിയെ പ്രസവിച്ചത്. കഠിനമായ പ്രസവവേദനയെ തുടര്‍ന്ന് ദല്‍ഹി പോലീസ് ആശുപത്രിയിൽ എത്തിക്കുമ്പോളായിരുന്നു ആരതി കുട്ടിക്ക് ജന്മം നല്‍കിയത്. ഇരുവരേയും തൊട്ടടുത്തുള്ള ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്വാളിയാറില്‍ നിന്നും ദര്ദാര് എക്സപ്രസില്‍ ഭര്‍ത്തൃ പിതാവിനും മാതാവിനുമൊപ്പം ഹരിയാനയിലെ പാനിപ്പെട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആരതി. കുട്ടിയും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: