അംഗന്‍വാടി ഉദ്ഘാടനം അലങ്കോലപ്പെട്ടു

Monday 4 July 2011 11:32 pm IST

പടന്നക്കാട്‌: നഗരസഭയുടെ തെക്കേയറ്റത്ത്‌ അനന്തം പള്ളയില്‍ നടക്കുന്ന അംഗന്‍വാടി ഉദ്ഘാടനം അലങ്കോലപ്പെട്ടു. കോണ്‍ഗ്രസ്‌ കൌണ്‍സിലര്‍ വി.വി.ശോഭയുടെ വാര്‍ഡില്‍ ഇന്നലെ രാവിലെ അംഗന്‍വാടി ഉദ്ഘാടനം ചെയ്യാന്‍ പ്രദേശത്തുകാര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീനെയും കൌണ്‍സിലര്‍ ശോഭയേയും അനുവദിച്ചില്ല. അംഗന്‍വാടിയുടെ പ്രയോജകരായ അനന്തംപള്ള പ്രദേശത്തെ നാട്ടുകാരെ ക്ഷണിക്കാതെയും അവര്‍ക്ക്‌ വിവരം നല്‍കാതെയും തീരുമാനിച്ച അംഗന്‍വാടി ഉദ്ഘാടനം അലങ്കോലപ്പെട്ടതോടെ പോലീസ്‌ സ്ഥലത്തെത്തി ചടങ്ങ്‌ മാററിവെപ്പിക്കുകയായിരുന്നു. അംഗന്‍ വാടി കെട്ടിടം പണിയാന്‍ സൌജന്യമായി ഭൂമി നല്‍കിയ വ്യക്തിയെപ്പോലും ഉദ്ഘാടനത്തിന്‌ ക്ഷണിക്കാതിരുന്നത്‌ പ്രദേശത്ത്‌ നഗരസഭാ ചെയര്‍പേഴ്സണിനെതിരെയും വാര്‍ഡ്‌ കൌണ്‍സിലര്‍ക്കെതിരെയും അമര്‍ഷത്തിന്‌ കാരണമായി.